1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Is Sunrisers Team is set to secure IPL trophy this year

IPL 2026:ടി20യിലെ നമ്പര്‍ 1,2 താരങ്ങള്‍ ടീമില്‍, ബാറ്റിംഗില്‍ പവര്‍ഹൗസ്, ഹൈദരാബാദിന്റെ സൂര്യനുദിക്കുമോ?

ബാറ്റിംഗില്‍ മാത്രമുള്ള കരുത്ത് കിരീടം നേടിത്തരില്ലെന്ന് കരുതുന്നവരും ഏറെയാണ് ഹൈദരാബാദ് ടീം ഇത്തവണ ഐപിഎല്ലില്‍ കപ്പടിക്കുമോ?, പരിശോധിക്കാം.

Sunrisers Hyderbad, IPL Trophy, IPL News, Cricket
ഐപിഎല്‍ 2026 സീസണിന് തുടക്കം കുറിക്കുമ്പോള്‍ പ്രമുഖ ടീമുകളെല്ലാം തന്നെ കിരീടപ്രതീക്ഷയിലാണ്. മികച്ച ടീമുകളുമായി ഫ്രാഞ്ചൈസികള്‍ തയ്യാറെടുക്കുമ്പോള്‍ ഇത്തവണ ബാറ്റിംഗ് കരുത്തില്‍ എതിരാളികളെ തകര്‍ക്കാന്‍ പോന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്. ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററും രണ്ടാം നമ്പര്‍ ബാറ്ററും അടങ്ങിയ ഹൈദരാബാദ് ബാറ്റിംഗില്‍ മറ്റേതൊരു ടീമിനേക്കാള്‍ ശക്തമാണ്. അതേസമയം ബാറ്റിംഗില്‍ മാത്രമുള്ള കരുത്ത് കിരീടം നേടിത്തരില്ലെന്ന് കരുതുന്നവരും ഏറെയാണ് ഹൈദരാബാദ് ടീം ഇത്തവണ ഐപിഎല്ലില്‍ കപ്പടിക്കുമോ?, പരിശോധിക്കാം.
 
 
ബാറ്റിംഗ് വെടിക്കെട്ടും ആശങ്കയും
 
കഴിഞ്ഞ സീസണുകളിലേതുപോലെ ഇത്തവണയും പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിക്കുന്ന ഓപ്പണിംഗ് ജോഡികളാണ് ഹൈദരാബാദിന്റെ പ്രധാന ആയുധം. എന്നാല്‍ മുന്‍നിര പെട്ടെന്ന് തകരുന്ന മത്സരങ്ങളില്‍ മധ്യനിരയ്ക്ക് ടീമിനെ കരകയറ്റാന്‍ സാധിക്കുമോ എന്ന ചോദ്യം ഇത്തവണയും ഉയരുന്നത്. ഹൈ റിസ്‌ക് ഹൈ റിവാര്‍ഡ് ശൈലിയില്‍ ഒരേ ഗിയറിലാകും ഈ സീസണിലും ഹൈദരാബാദ് ബാറ്റ് ചെയ്യുക. പേസര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കുമെങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ടീം പതറാന്‍ സാധ്യതയുണ്ട്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍,ലിയാം ലിവിങ്സ്റ്റണ്‍, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ സംഘം തന്നെയാണ് ഹൈദരാബാദിന്റെ പോസിറ്റീവ്.
 
 
ബൗളിംഗ് നിരയിലെ വിടവ്
 
ബാറ്റിംഗില്‍ പുലര്‍ത്തുന്ന ആധിപത്യം ബൗളിംഗ് വിഭാഗത്തില്‍ പ്രകടമല്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നത് തടയാന്‍ ടീം പതറുന്ന കാഴ്ച മുന്‍ മത്സരങ്ങളില്‍ കണ്ടിരുന്നു. പ്രമുഖ പേസര്‍മാരുടെ അഭാവമോ ഫോമില്ലായ്മയോ ടീമിനെ പ്രതിസന്ധിയിലാക്കിയേക്കാം. ബാറ്റിംഗ് നിര പടുത്തുയര്‍ത്തുന്ന കൂറ്റന്‍ സ്‌കോറുകള്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ വരുന്നത് ടീമിന്റെ കിരീട സ്വപ്നങ്ങള്‍ക്ക് തടസ്സമായേക്കാം.
 
കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ജയദേവ് ഉനാദ്ഘട്ട്, ബ്രൈഡന്‍ കാഴ്‌സ്, ശിവം മാവി എന്നിവരാണ് പേസര്‍മാരായി ഹൈദരാബാദിനൊപ്പമുള്ളത്. സ്പിന്നര്‍മാരില്‍ പരിചയസമ്പന്നരായ സ്പിന്നര്‍മാരുടെ അഭാവവും ഹൈദരാബാദിന് തിരിച്ചടിയായേക്കാം. നിലവില്‍ കമിന്ദു മെന്‍ഡിസ്, സീഷന്‍ അന്‍സാരി,അമിത് കുമാര്‍ എന്നിവര്‍ക്കൊപ്പം ലിയാം ലിവിങ്സ്റ്റണുമാണ് സ്പിന്‍ ഓപ്ഷനായി ഹൈദരാബാദിനുള്ളത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
രോഹിത്തും സൂര്യയുമല്ല, ഇത്തവണ മുംബൈയുടെ പ്രധാന ബാറ്ററാവുക ആ താരം, പ്രവചനവുമായി ആർ അശ്വിൻ