1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pragyan Ojha likely to be BCCI Chief Selector

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

Pragyan Ojha, Pragyan Ojha likely to be BCCI Chief Selector, Ajit Agarkar, BCCI
Pragyan Ojha

ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് അജിത് അഗാർക്കർ ഒഴിയും. ഒക്ടോബർ നാലിനാണ് അഗാർക്കറിന്റെ കരാർ കാലാവധി അവസാനിക്കുന്നത്. പകരം ഇന്ത്യയുടെ മുൻതാരവും നിലവിൽ സെലക്ഷൻ കമ്മിറ്റി അംഗവുമായ പ്രഗ്യാൻ ഓജ താൽക്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. 
 
അഗാർക്കർ തുടരില്ല 
 
ഗുവാഹത്തിയിൽ വെച്ച് ഇന്നലെ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. അജിത് അഗാർക്കർ ഈ യോഗത്തിൽ പങ്കെടുത്തില്ല. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും യോഗത്തിൽ പങ്കെടുത്തു. അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി. 
 
പ്രഗ്യാൻ ഓജ സ്ഥിരപ്പെടാനും സാധ്യത
 
നിലവിലെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് പ്രഗ്യാൻ ഓജ. അതിനാൽ അഗാർക്കറിന്റെ ഒഴിവിൽ താൽക്കാലിക ചീഫ് സെലക്ടർ സ്ഥാനം ഓജ ഏറ്റെടുക്കും. ഓജയെ സ്ഥിരം ചീഫ് സെലക്ടർ ആയി തുടരാൻ അനുവദിച്ചേക്കും. 40 കാരനായ ഓജ ചീഫ് സെലക്ടർ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യക്കുറവ് അറിയിച്ചാൽ മാത്രം ഇന്ത്യയുടെ മുൻതാരം കൂടിയായ പാർഥിവ് പട്ടേലിന് നറുക്ക് വീഴും. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ