1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. RR Skipper reveals Guarantee he given to vaibhav suryavanshi

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

കഴിഞ്ഞ ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനത്തോടെ ഞെട്ടിച്ച യുവതാരമാണെങ്കിലും ഇക്കുറി ഐപിഎല്ലില്‍ വൈഭവ് എത്തുമ്പോള്‍ ഒരു വണ്‍ സീസണ്‍ വണ്ടറായി താരം അവസാനിക്കുമോ എന്ന് സംശയിച്ച ക്രിക്കറ്റ് പ്രേമികള്‍ ധാരാളമാണ്.

Riyan Parag, Vaibhav Suryavanshi, IPL News, RR vs CSK
കഴിഞ്ഞ ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനത്തോടെ ഞെട്ടിച്ച യുവതാരമാണെങ്കിലും ഇക്കുറി ഐപിഎല്ലില്‍ വൈഭവ് എത്തുമ്പോള്‍ ഒരു വണ്‍ സീസണ്‍ വണ്ടറായി താരം അവസാനിക്കുമോ എന്ന് സംശയിച്ച ക്രിക്കറ്റ് പ്രേമികള്‍ ധാരാളമാണ്. ഇന്ത്യന്‍ ദേശീയ ടീമിന്റെ അണ്ടര്‍ 19 ടീമിലടക്കം മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരമാണെങ്കിലും ഐപിഎല്ലില്‍ മറ്റ് ടീമുകള്‍ വൈഭവിന്റെ ദൗര്‍ബല്യങ്ങള്‍ പഠിച്ചിരിക്കാമെന്നാണ് ഇവര്‍ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 15 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടി ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ യുവതാരം.
 
 ഇപ്പോഴിതാ വൈഭവിന്റെ പ്രകടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ റിയാന്‍ പരാഗ്. വൈഭവിന് മുകളില്‍ പ്രതീക്ഷയുടെ അമിതഭാരം ഉണ്ടെന്ന് തനിക്കറിയാമെന്നും അതിനാല്‍ തന്നെ എന്തു സംഭവിച്ചാലും 14 മത്സരങ്ങളിലും അവന്‍ ഓപ്പണിങ്ങില്‍ ഇറങ്ങുമെന്ന ഉറപ്പ് നല്‍കിയിരുന്നതായും മത്സരശേഷം റിയാന്‍ പരാഗ് വ്യക്തമാക്കി. മീഡിയ എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ടതില്ല, എന്ത് സംഭവിച്ചാലും നീ 14 മത്സരങ്ങളിലും ഓപ്പണിങ്ങില്‍ ഇറങ്ങുമെന്നാണ് അവനോട് പറഞ്ഞത് റിയാന്‍ പരാഗ് പറഞ്ഞു.
 
പുറത്ത് എന്താണ് നടക്കുന്നത് എന്നതിനെ പറ്റി അമിതമായി ചിന്തിക്കരുതെന്നാണ് അവനോട് പറഞ്ഞത്. അവന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. പരിശീലനത്തിന് അവന് സമയം കിട്ടുന്നുണ്ടോ എന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. പരാഗ് പറഞ്ഞു.  അതേസമയം താനും പരാഗും ബാറ്റ് ചെയ്തപ്പോള്‍ എങ്ങനെയാണ് വൈഭവ് ഇങ്ങനെ റണ്‍സ് അടിച്ചുകൂട്ടിയത് എന്ന് പരസ്പരം അത്ഭുതത്തോടെ ചോദിച്ചെന്നാണ് രാജസ്ഥാന്‍ താരമായ ധ്രുവ് ജുറല്‍ പറഞ്ഞത്. വൈഭവ് അസാമാന്യമായ ടാലന്റാണെന്നും ധ്രുവ് ജുറല്‍ വ്യക്തമാക്കി.
 
 
അടുത്ത ലേഖനം
Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !