അനുബന്ധ വാര്‍ത്തകള്‍
- പരിക്കേറ്റ സാൻ്റനർക്ക് പകരം കേശവ് മഹാരാജ് മുംബൈ ടീമിൽ
- പവർപ്ലേയിലെ ഏറ്റവും മോശം സ്കോർ; നാണക്കേടിന്റെ റെക്കോർഡുമായി ഡൽഹി
- പവര്‍പ്ലേയിലെ ഏറ്റവും മോശം സ്കോര്‍, ആ നാണക്കേട് ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്കൗണ്ടില്‍
- Virat Kohli: ഐപിഎലിൽ 9,000 റൺസ് നേടുന്ന ഏകതാരം; പുതിയ നേട്ടവുമായി കോലി
- RCB vs DC: 264 അടിച്ചുകൂട്ടിയവരെ 75 ൽ ഒതുക്കി ആർസിബി; ഒൻപത് വിക്കറ്റ് ജയം
എതിർ ടീമിനെ എട്ട് തവണ, സ്വയം പുറത്തായത് ഏഴ് തവണ; വല്ലാത്തൊരു ആർസിബി
ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ആർസിബി ഈ നേട്ടം കൈവരിച്ചത്
2025 ലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഈ സീസണിലും കുതിപ്പ് തുടരുകയാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആർസിബി ഇപ്പോൾ. അതേസമയം ഐപിഎലിൽ ഒരു ടീമിനെ 100 ൽ കുറവിൽ റൺസിൽ ഒതുക്കുന്ന ടീമെന്ന നേട്ടം എട്ടാം തവണയും ആർസിബി സ്വന്തമാക്കി കഴിഞ്ഞു.
ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ആർസിബി ഈ നേട്ടം കൈവരിച്ചത്. എതിർ ടീമിനെ ഏറ്റവും കൂടുതൽ തവണ 100 ൽ കുറവ് ടോട്ടലിൽ ഒതുക്കിയ ടീമെന്ന റെക്കോർഡ് ആർസിബിക്കു സ്വന്തം. ഏഴ് തവണ ഈ നേട്ടം കൈവരിച്ച മുംബൈ ഇന്ത്യൻസാണ് രണ്ടാമത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് തവണയും ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് തവണയും ഈ നേട്ടം കൈവരിച്ചു.
അതേസമയം ഏറ്റവും കൂടുതൽ തവണ കുറഞ്ഞ സ്‌കോറിൽ പുറത്തായ ടീമുകളുടെ പട്ടികയിലും ആർസിബി ഉണ്ട്. ഏഴ് തവണയാണ് ഐപിഎലിൽ ആർസിബി 100 ൽ താഴെ സ്‌കോറിനു പുറത്തായത്. പത്ത് തവണ 100 ൽ താഴെ റൺസിനു പുറത്തായ ഡൽഹി ക്യാപിറ്റൽസ് മാത്രമാണ് ആർസിബിക്കു മുന്നിലുള്ളത്.