അനുബന്ധ വാര്‍ത്തകള്‍
- Kolkata Knight Riders: ആവേശം സൂപ്പർ ഓവറിൽ; ജയിച്ചത് കൊൽക്കത്തയല്ല, റിങ്കു സിങ് !
- Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി
- Sanju Samson : ഇന്ന് പോരാട്ടം ഗില്ലിൻ്റെ ഗുജറാത്തിനെതിരെ, റെക്കോർഡിനരികെ സഞ്ജു, വേണ്ടത് 3 റൺസ് മാത്രം
- എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്
- KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ
Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ
ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ഐപിഎലിൽ 5,000 റൺസ് നേടിയ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിച്ചിരുന്ന എബി ഡിവില്ലിയേഴ്‌സ് ആണ്
Sanju Samson: ഐപിഎലിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ മൂന്നാമത്. 3,555 പന്തുകളിൽ നിന്നാണ് സഞ്ജു 5,000 ക്ലബിലെത്തിയത്. ചെന്നൈ സൂപ്പർ കിങ്‌സിനായി കളിച്ചുകൊണ്ടിരിക്കുന്ന സഞ്ജു ഈ സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറികൾ നേടികഴിഞ്ഞു.
ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ഐപിഎലിൽ 5,000 റൺസ് നേടിയ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിച്ചിരുന്ന എബി ഡിവില്ലിയേഴ്‌സ് ആണ്. 3,288 ബോളുകളിൽ നിന്നാണ് ഡിവില്ലിയേഴ്‌സ് 5,000 റൺസിലെത്തിയത്. 3,554 ബോളുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഡേവിഡ് മില്ലർ രണ്ടാം സ്ഥാനത്താണ്.
സുരേഷ് റെയ്‌ന (3,620 പന്തുകൾ), കെ.എൽ.രാഹുൽ (3,688 പന്തുകൾ), എം.എസ്.ധോണി (3,691 പന്തുകൾ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ.