അനുബന്ധ വാര്ത്തകള്
- Chennai Super kings vs Gujarat Titans: ജി ടി അങ്ങനങ്ങ് പോയാലോ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് ധോനിയും പിള്ളേരും
- Sanju Samson : ഇന്ന് പോരാട്ടം ഗില്ലിൻ്റെ ഗുജറാത്തിനെതിരെ, റെക്കോർഡിനരികെ സഞ്ജു, വേണ്ടത് 3 റൺസ് മാത്രം
- എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്
- KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ
- Vaibhav Suryavanshi : 15കാരന്റെ തീപ്പൊരി സെഞ്ചുറി; തോറ്റെങ്കിലും സൺറൈസേഴ്സിനെ വിറപ്പിച്ച് വൈഭവ് സൂര്യവംശി
Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിനു 158 റൺസെടുത്തു
Gujarat Titans
Chennai Super Kings vs Gujarat Titans: ചെന്നൈ സൂപ്പർ കിങ്‌സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് ആതിഥേയരെ തോൽപ്പിച്ചത്. മലയാളി താരം സഞ്ജു സാംസൺ നിറംമങ്ങിയത് ചെന്നൈയുടെ വീഴ്ചയിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിനു 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.4 ഓവറിൽ എട്ട് വിക്കറ്റ് ശേഷിക്കെ ഗുജറാത്ത് ലക്ഷ്യംകണ്ടു. ഓപ്പണർ സായ് സുദർശൻ (46 പന്തിൽ 87) ഗുജറാത്തിനായി അർധ സെഞ്ചുറി നേടി. ഏഴ് സിക്‌സും നാല് ഫോറും സഹിതമാണ് സായ് സുദർശന്റെ ഇന്നിങ്‌സ്. ജോസ് ബട്‌ലർ (30 പന്തിൽ പുറത്താകാതെ 39), ശുഭ്മാൻ ഗിൽ (23 പന്തിൽ 33) എന്നിവരും തിളങ്ങി.
ചെന്നൈ ബാറ്റിങ് നിരയിൽ നായകൻ ഋതുരാജ് ഗെയ്ക്വാദ് 60 പന്തിൽ 74 റൺസ് നേടി. സഞ്ജു സാംസൺ 15 പന്തിൽ 11 റൺസെടുത്ത് പുറത്തായി. ഉർവിൽ പട്ടേൽ (നാല്), സർഫറാസ് ഖാൻ (പൂജ്യം), ഡെവാൾഡ് ബ്രെവിസ് (രണ്ട്), ശിവം ദുബെ (17 പന്തിൽ 22) എന്നിവരും നിരാശപ്പെടുത്തി.