1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. KL Rahul surpasses Virat kohli's record

ഇത്ര വേഗത്തിൽ ഇത് എങ്ങോട്ടാ... ടി20 യിൽ അതിവേഗത്തിൽ 7,000, കോലിയുടെ റെക്കോർഡ് മറികടന്ന് കെ എൽ രാഹുൽ

Kohli
ടി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 7,000 റൺസ് പിന്നിട്ട ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി കെ എൽ രാഹുൽ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെയാണ് രാഹുൽ റെക്കോർഡ് നേട്ടത്തിലെത്തിയത്. സൂപ്പർ താരം വിരാട് കോലിയേയാണ് താരം മറികടന്നത്.
 
212 ഇന്നിങ്ങ്സിൽ നിന്നാണ് കോലി 7,000 ടി20 റൺസുകൾ നേടിയത്. കെ എൽ രാഹുലാകട്ടെ വെറും 197 ഇന്നിങ്ങ്സിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകക്രിക്കറ്റിൽ തന്നെ അതിവേഗം 7000 ടി20 റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് കെ എൽ രാഹുൽ. 187 ഇന്നിങ്ങ്സിൽ നിന്നും 7,000 റൺസ് തികച്ച പാക് താരം ബാബർ അസമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എങ്ങനെ സംഭവിച്ചു എന്നറിയില്ല, നന്നായി തന്നെയാണ് ടീം തുടങ്ങിയത്: ലഖ്നൗവിൻ്റെ തോൽവിയിൽ കെ എൽ രാഹുൽ