ധോനി, ധോനി മാത്രം, ഇന്ത്യയിൽ അയാളേക്കാൾ വലിയ ക്രിക്കറ്റ് താരം ഇല്ല, ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (18:56 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോനിയാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ധോനിയേക്കാൾ റൺസും വിക്കറ്റുമെല്ലാം ഉള്ള താരങ്ങളെല്ലാം ഉണ്ടെങ്കിലും ഇന്ത്യയിൽ മറ്റാരേക്കാളും ആരാധകപിന്തുണ ധോനിക്കുണ്ടെന്ന് ഹർഭജൻ പറയുന്നു.

സഹതാരങ്ങളെ ബഹുമാനിക്കുന്ന ആളാണ് ധോനി. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ആരാധകരോടടക്കമുള്ള തൻ്റെ സ്നേഹം ഹൃദയത്തിൽ കൊണ്ടുനടക്കുകയാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല. ഹർഭജൻ പറഞ്ഞു. പ്രഥമ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകനാണ് ധോനി. ഒരു ഐപിഎൽ ടീമിൻ്റെ നായകനായി 200 ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം കൂടിയാണ് ധോനി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :