1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson Rajasthan Royals Video

'ശെടാ ഈ സഞ്ജു രാജസ്ഥാനെ മലയാളി ടീം ആക്കിയോ'; വൈറലായി പുതിയ വീഡിയോ

Sanju Samson Rajasthan Royals Video
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ ആണ് അതിനു പ്രധാന കാരണം. ഇപ്പോള്‍ ഇതാ സമീപകാലത്ത് സൂപ്പര്‍ഹിറ്റായ രോമാഞ്ചം എന്ന ചിത്രത്തിലെ 'നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ' എന്ന പാട്ടിനൊപ്പം തലയാട്ടുകയാണ് രാജസ്ഥാന്‍ താരങ്ങള്‍. സഞ്ജു തന്നെയാണ് ഇതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്. 
 


രാജസ്ഥാന്റെ എല്ലാ താരങ്ങളേയും ഈ വീഡിയോയില്‍ കാണാം. ബൗളിങ് കോച്ച് ലസിത് മലിംഗയും വീഡിയോയില്‍ ഉണ്ട്. സഞ്ജുവാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 
അടുത്ത ലേഖനം
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍; ഈ രണ്ട് ഫ്രാഞ്ചൈസികള്‍ കളിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ആരാധകര്‍