അനുബന്ധ വാര്‍ത്തകള്‍
- ഓപ്പണർമാർ അല്പം കൂടി വേഗത്തിൽ കളിക്കണം, രാഹുലിനെ തള്ളി രവിശാസ്ത്രി
- ജയിക്കാൻ മാത്രമായാണ് ഞാൻ കളിക്കുന്നത്, അത് ഇംഗ്ലണ്ടിലായാലും രാജസ്ഥാനിലായാലും: ജോസ് ബട്ട്ലർ
- ഇങ്ങനെ ചുറ്റി തിരിഞ്ഞു നടന്നിട്ട് വല്ല കാര്യവുമുണ്ടോ? ആർസിബി ബാറ്റർമാരെ പരിഹസിച്ച് മാത്യു ഹെയ്ഡൻ
- എൻ്റെ ആദ്യ ടെസ്റ്റ് റൺ നേടിയത് പോലെ, ഡിസിയുടെ സീസണിലെ കന്നി വിജയത്തിൽ സൗരവ് ഗാംഗുലി
- ഇനിയും മറ്റൊരാളെ പരീക്ഷിക്കാൻ വൈകുന്നതെന്തെ? തുടർപരാജയമായി പൃഥ്വി ഷാ
ചെണ്ടയല്ല, സിറാജിക്ക: പവർപ്ലേയിലെ താരത്തിൻ്റെ പ്രകടനം അമ്പരപ്പിക്കുന്നത്
ഐപിഎൽ പതിനാറാം സീസണിൽ ബൗളിംഗ് പ്രകടനം കൊണ്ട് ഞെട്ടിച്ച് പേസർ മുഹമ്മദ് സിറാജ്. ഈ സീസണിൽ ബെംഗളുരുവിൻ്റെ കുതിപ്പിൻ്റെ പ്രധാനകാരണം മുൻനിര ബാറ്റർമാർക്കൊപ്പം ബൗളിംഗിൽ സിറാജിൻ്റെ സ്ഥിരതയാർന്ന പ്രകടനം കൂടിയാണ്. ഈ സീസണിൽ പവർപ്ലേയിൽ സിറാജ് എറിഞ്ഞ 84 പന്തിൽ 57 പന്തും ഡോട്ട് ബോളുകളായിരുന്നു.
ഐപിഎൽ പവർപ്ലേയിൽ മറ്റൊരു താരത്തിനും ഇതുപോലെ അമ്പരപ്പിക്കുന്ന റെക്കോർഡില്ല. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നാൽ ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 4 പേരെയാണ് താരം പുറത്താക്കിയത്. ആറ് മത്സരങ്ങളിൽ 14 ഓവറുകൾ പവർപ്ലേയിൽ എറിഞ്ഞ സിറാജ് 57 ഡോട്ട് ബോളുകൾ എറിഞ്ഞപ്പോൾ ഇതിനിടെ 6 വിക്കറ്റും വീഴ്ത്തി. ഈ സീസണിലെ ആറ് മത്സരങ്ങളിൽ 12 വിക്കറ്റ് വീഴ്ത്തിയ സിറജാണ് ഐപിഎല്ലിൽ പർപ്പിൾ ക്യാപ് ഉടമ.