ജയിക്കാൻ മാത്രമായാണ് ഞാൻ കളിക്കുന്നത്, അത് ഇംഗ്ലണ്ടിലായാലും രാജസ്ഥാനിലായാലും: ജോസ് ബട്ട്‌ലർ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (15:27 IST)
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ന് നിലവിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച താരമാണ് ജോസ് ബട്ട്‌ലർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായും ഫ്രാഞ്ചൈസി ലീഗുകളിൽ വിവിധ ഫ്രാഞ്ചൈസികൾക്കായും മികച്ച പ്രകടനമാണ് താരം നടത്താറുള്ളത്.2023 സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാനതാരമാണ് ബട്ട്‌ലർ. ഇപ്പോഴിതാ കളിയെ പറ്റിയുള്ള തൻ്റെ സമീപനത്തെ പറ്റി വിശദമാക്കിയിരിക്കുകയാണ് താരം.

ഹ്യുമൻസ് ഓഫ് ബോംബൈ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.വളരെയധികം മത്സരബുദ്ധിയുള്ള ഒരു വ്യക്തിയാണ് ഞാൻ.ഞാൻ എന്ത് ചെയ്യുന്നു എന്നതിലല്ല, ചെയ്യുന്ന കാര്യങ്ങളിൽ മികച്ചവനാകണം എന്നതിൽ എനിക്ക് നിർബന്ധമുണ്ട്. എനിക്ക് എല്ലായ്പ്പോഴും വിജയിക്കുന്നതാണിഷ്ടം. അതാണ് എൻ്റെ ലക്ഷ്യവും. അത് ഇംഗ്ലണ്ടിന് വേണ്ടി കളിക്കുകയാണെങ്കിലും രാജസ്ഥാന് വേണ്ടിയാണെങ്കിലും.

ഐപിഎൽ പോലുള്ള കോമ്പിറ്റീഷൻ നിലനിൽക്കുന്ന ലീഗിൽ കളിക്കുമ്പോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെയും സാഹചര്യങ്ങളിലൂടെയും കടന്നുപോകാനാകും. ഇത്തരത്തിൽ മികച്ച താരങ്ങൾക്കൊപ്പം മത്സരിക്കാനാകുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഈ സാഹചര്യങ്ങളെല്ലാം എന്നെ പ്രചോദിപ്പിക്കുന്നു. ബട്ട്‌ലർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :