ഓപ്പണർമാർ അല്പം കൂടി വേഗത്തിൽ കളിക്കണം, രാഹുലിനെ തള്ളി രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (16:00 IST)
രാജസ്ഥാൻ റോയൽസിനെതിരെ 10 റൺസിന് വിജയിക്കാനായെങ്കിലും കഴിഞ്ഞ ലഖ്നൗ- രാജസ്ഥാൻ മത്സരത്തിലെ ഇരുടീമുകളുടെയും പ്രകടനത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇരു ടീമുകളും വിക്കറ്റ് പോകാതെ തങ്ങളുടെ ആദ്യ പത്തോവറുകളിൽ ക്രീസിലുണ്ടായിരുന്നിട്ടും ഇരു ടീമുകളും പവർപ്ലേ മുതലാക്കിയിരുന്നില്ല. ഈ സമീപനത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവിശാസ്ത്രി.

മത്സരത്തിൽ ലഖ്നൗ നായകനായ കെ എൽ രാഹുൽ 32 പന്തിൽ 39 റൺസാണ് നേടിയത്. ട്രെൻഡ് ബോൾട്ടിൻ്റെ ആദ്യ ഓവറിൽ തന്നെ ഇത് റൺസ് ഒഴുകുന്ന പിച്ചല്ലെന്ന് തങ്ങൾക്ക് ബോധ്യം വന്നുവെന്നും പിച്ചിൽ 160 എന്നത് മികച്ച ടോട്ടലായിരിക്കുമെന്ന് തോന്നിയെന്നും മത്സരശേഷം ലഖ്നൗ നായകൻ കെ എൽ രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രവി ശാസ്ത്രി. നിങ്ങൾക്ക് മത്സരത്തിൽ നിങ്ങളുടെ സ്കോർ 39ൽ നിന്നും 60 അല്ലെങ്കിൽ 70 നേടാനായിരുന്നെങ്കിൽ ടീം സ്കോർ 160 അല്ലെങ്കിൽ 175 വരെ എത്തുമായിരുന്നു. രാജസ്ഥാനും ഇപ്രകാരം ശ്രദ്ധിച്ചിരുന്നെങ്കിൽ അവർക്കും മത്സരത്തിൽ സാധ്യതകൾ ഉണ്ടാകുമായിരുന്നു. ഇരു ടീമുകൾക്കും ഇതിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. രവിശാസ്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :