1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harmanpreet kaur and Co leave for england indian women's squad

വനിതാ ടി20 ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക്; ഹർമൻപ്രീത് കൗറിന് കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ ഇന്ത്യ

India
ഐസിസി വുമണ്‍സ് ടി20 ലോകകപ്പിനായി ഇന്ത്യന്‍ വനിതാ കിര്‍ക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഏറെ പ്രതീക്ഷകളോടെയാണ് ലോകകപ്പിനായി ഒരുങ്ങുന്നത്.മുംബൈയില്‍ നിന്ന് യാത്രതിരിച്ച ടീമിന് ആവേശകരമായ യാത്രയയപ്പാണ് ആരാധകര്‍ നല്‍കിയത്. 
 
ഇംഗ്ലണ്ടും വെയില്‍സും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളെയാണ് നേരിടേണ്ടത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 
 
ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 14-ന് പാകിസ്ഥാനെതിരെയാണ്. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടം ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയും ഇന്ത്യ മത്സരിക്കും.
 
ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയും കളിക്കും. ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പായാണ് ഈ പരമ്പരയെ ടീം കാണുന്നത്. 2025-ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ഐസിസി ട്രോഫിയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരായ ചരിത്രപരമായ ടി20 പരമ്പര ജയം ടീമിന് ആത്മവിശ്വാസം നല്‍കിയെങ്കിലും, ദക്ഷിണാഫ്രിക്കക്കെതിരായ 4-1 പരാജയം ചില ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്. 
 
സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരുള്‍പ്പെടുന്ന ശക്തമായ ബാറ്റിംഗ് നിരയും ദീപ്ത് ശര്‍മ, രേണുക സിംഗ്, രേണുക  സിങ്, ശ്രേയങ്ക പാട്ടീല്‍ എന്നിവരടങ്ങിയ ശക്തമായ ബൗളിംഗ് വിഭാഗവും ഇന്ത്യയ്ക്കുണ്ട്. ശ്രീചരണി, ക്രാന്തി കൗഡ്, നന്ദിനി ശര്‍മ എന്നിവരടങ്ങിയ യുവതാരനിരയും ഇത്തവണ ഇന്ത്യയ്ക്കുണ്ട്.
 
 
ഇന്ത്യയുടെ വനിതാ ടി20 ലോകകപ്പ് സ്‌ക്വാഡ്
 
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗ്‌സ്, ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ്, ശ്രീ ചരാണി, യസ്തിക ഭാട്ടിയ, നന്ദിനി ശര്‍മ്മ, അരുന്ധതി റെഡ്ഡീ രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടില്‍, രാധ യാദവ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
IPL 2026 Play Off: പഞ്ചാബിന്റെ വഴിയടച്ച് രാജസ്ഥാൻ; പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ