അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, ഇഷാൻ മതിയെന്ന് വാശിപിടിച്ചത് ഗിൽ
- സൂര്യയുടെ കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകം, നായകനായി സഞ്ജു വരുമോ?, നിര്‍ണായകയോഗം നാളെ
- ഇന്ത്യൻ ടീമിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സൂര്യ തെറിക്കും, പകരം ക്യാപ്റ്റനായി ശ്രേയസ് അയ്യർ
- Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !
- Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം
ഗംഭീറിന്റെ പിന്തുണ നിർണായകം; സൂര്യകുമാർ യാദവിന്റെ ടി20 നായകസ്ഥാനം അനിശ്ചിതത്വത്തിൽ
ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് നേടിതന്ന നായകനാണെങ്കിലും ബാറ്ററെന്ന നിലയില്‍ സൂര്യയെ ഉള്‍പ്പെടുത്തണമോ എന്ന നിലയില്‍ സെലക്ടര്‍മാര്‍ക്ക് സംശയമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി ടി20 ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനങ്ങളൊന്നും തന്നെ നടത്താന്‍ സൂര്യയ്ക്കായിട്ടില്ല. ടി20 ലോകകപ്പ് അവസാനിച്ചതോടെ ടീമിന്റെ ഭാവി കൂടി കണക്കിലെടുത്തുകൊണ്ട് തീരുമാനമെടുക്കണം എന്ന നിലപാടാണ് സെലക്ടര്‍മാര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ നിലവില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററെന്ന നിലയില്‍ സൂര്യയെ ഉള്‍പ്പെടുത്താനാവില്ലെന്നാണ് സെലക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേസമയം ഡ്രസ്സിംഗ് റൂം അന്തരീക്ഷവും കോച്ച്- ക്യാപ്റ്റന്‍ ബന്ധവും പ്രധാനമായതിനാല്‍ ഗൗതം ഗംഭീറിന്റെ നിലപാടാകും ഇതില്‍ പ്രധാനമാവുക. ഗംഭീറിന് ഏറെ താല്പര്യമുള്ള കളിക്കാരനാണ് സൂര്യ.
നിലവില്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്ത് ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ എന്നിവരുടെ പേരുകളും ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. വരാനിരിക്കുന്ന ഏതാനും സീരീസുകളില്‍ കൂടി സൂര്യയെ പരീക്ഷിക്കാനാവും ഗംഭീറിന്റെ തീരുമാനമെന്നാണ് സൂചന.ഇതില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ സൂര്യയെ പിന്തുണയ്ക്കാന്‍ ഗംഭീറിന് ആകാത്ത സാഹചര്യമുണ്ടാകും. അങ്ങനെ വന്നാല്‍ ഇന്ത്യയ്ക്ക് ടി20 ഫോര്‍മാറ്റില്‍ പുതിയ നായകനെ കണ്ടെത്തേണ്ടതായി വരും.