1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Arjun Tendulkar IPL 2022 Mumbai Indians

മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുന്നു ! കന്നി അവസരം കാത്ത് സച്ചിന്റെ മകന്‍

Arjun Tendulkar
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു. മുംബൈ ഇന്ത്യന്‍സ് താരമായ അര്‍ജുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 21 നാണ് മുംബൈ vs ചെന്നൈ മത്സരം. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. ഇതുവരെ കളിച്ച ആറ് കളികളില്‍ ആറിലും തോറ്റു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇതുവരെ കളിക്കാത്ത യുവ താരങ്ങള്‍ക്ക് അടുത്ത മത്സരം മുതല്‍ അവസരം നല്‍കാന്‍ ആലോചിക്കുന്നത്. 2021 സീസണിലാണ് മുംബൈ ആദ്യമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ലേലത്തില്‍ എടുത്തത്. ഇത്തവണ മെഗാ താരലേലത്തിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ 20 ലക്ഷത്തിന് മുംബൈ നിലനിര്‍ത്തി. 
 
അടുത്ത ലേഖനം
ഈ ടീമിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, മറ്റെവിടെയും കളിക്കില്ല, വിരമിച്ചാലും ടീമിനൊപ്പം: സുനിൽ നരെയ്‌ൻ