പ്ലേ ഓഫ് സാധ്യത മങ്ങി; മുംബൈ ഇന്ത്യന്‍സ് തല കുനിച്ച് പുറത്തേക്ക് !

രേണുക വേണു| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (08:27 IST)

ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം ചൂടിയ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഈ സീസണില്‍ നാണംകെട്ട് തലകുനിച്ചാണ് മുംബൈ ഇപ്പോള്‍ നില്‍ക്കുന്നത്.

മുംബൈയുടെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിലേത്. തുടര്‍ച്ചയായി ആറ് മത്സരത്തില്‍ തോറ്റു. ഇനിയുള്ള എട്ട് മത്സരങ്ങളില്‍ ഒരെണ്ണം പോലും തോല്‍ക്കാതിരിക്കണം. മാത്രമല്ല മറ്റ് ടീമുകളുടെ ജയ പരാജയങ്ങളേയും ആശ്രയിക്കേണ്ടി വരും. ഏറെക്കുറെ ഈ സീസണില്‍ മുംബൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :