അനുബന്ധ വാര്‍ത്തകള്‍
- 'ഞങ്ങളുടെ ഐഡിയകളൊന്നും ഫലം കാണുന്നില്ല'; നിസ്സഹായനായി രോഹിത് ശര്‍മ
- ടി20യിൽ 10,000 റൺസ് നേട്ടം തികയ്ക്കാൻ വേണ്ടത് 25 റൺസ് മാത്രം, ഹിറ്റ്മാൻ ഇന്നിറങ്ങുന്നത് റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട്
- വൈറലായി ജഡേജയുടെ 'ക്യാച്ച് സെലിബ്രേഷന്'; വീഡിയോ
- ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നിലെത്തുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുട്ടിടിക്കും; കണക്കുകള്‍ ഇങ്ങനെ
- സീനിയര്‍ താരത്തോട് കോപിച്ച് ഹാര്‍ദിക് പാണ്ഡ്യ; ഒന്നും മിണ്ടാതെ മുഹമ്മദ് ഷമി (വീഡിയോ)
മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ യാദവും ! വിമര്‍ശനം ശക്തം
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് വിമര്‍ശനം. പഞ്ചാബിനെതിരെ 12 റണ്‍സിനാണ് മുംബൈ തോറ്റത്. പഞ്ചാബിന്റെ 198 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 43 റണ്‍സ് നേടി. എങ്കിലും സൂര്യകുമാറിന്റെ അശ്രദ്ധയാണ് വിജയം ഉറപ്പിച്ച മത്സരം നഷ്ടപ്പെടുത്തിയതെന്ന് ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നു.
തിലക് വര്‍മയേയും കിറോണ്‍ പൊള്ളാര്‍ഡിനേയും റണ്‍ഔട്ടാക്കിയത് സൂര്യകുമാര്‍ യാദവ് ആണെന്നാണ് ആരാധകരുടെ വിമര്‍ശനം. 20 പന്തില്‍ 36 റണ്‍സെടുത്ത തിലക് വര്‍മയും 11 പന്തില്‍ 10 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡും റണ്‍ഔട്ട് ആകുകയായിരുന്നു. ഔട്ടാകുന്ന സമയത്ത് ഇരുവര്‍ക്കും ഒപ്പം ബാറ്റ് ചെയ്തിരുന്ന സൂര്യകുമാര്‍ യാദവാണ്. സൂര്യകുമാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ രണ്ട് റണ്‍ഔട്ടും സംഭവിക്കില്ലായിരുന്നു എന്നാണ് വിമര്‍ശനം.