മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണർക്ക് ഒന്നര ലക്ഷം പിഴ !
മദ്യപിച്ച് താരത്തെ പിടിക്കുന്ന സമയത്ത് കാറിൽ കുട്ടികളും ഉണ്ടായിരുന്നു. ഇത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിച്ചു
ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം മുൻതാരം ഡേവിഡ് വാർണർക്ക് മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ. ഇന്ത്യൻ രൂപ ഒന്നര ലക്ഷത്തിന് അടുത്താണ് താരത്തിനു പിഴ അടയ്‌ക്കേണ്ടിവന്നത്.
സിഡ്‌നി കോടതിയാണ് താരത്തിനു പിഴയിട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഈസ്റ്റർ വാരത്തിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ആണ് വാഹന പരിശോധനയ്ക്കിടെ താരത്തെ മദ്യപിച്ചതിനു പിടിച്ചത്.
നിയമപരമായ ബ്ലഡ് - ആൽക്കഹോൾ ലെവലിനേക്കാൾ ഉയർന്നതായിരുന്നു വാർണറുടേത്. മാത്രമല്ല പരിശോധന കണ്ടതോടെ കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ ഡ്രൈവിങ് സീറ്റിലേക്ക് മാറ്റാൻ വാർണർ ശ്രമിച്ചതിന്റെ തെളിവുകൾ കോടതിക്ക് മുന്നിൽ നൽകിയിരുന്നു. ഇതാണ് താരത്തിനു വലിയ പിഴ കിട്ടാൻ കാരണം.
മദ്യപിച്ച് താരത്തെ പിടിക്കുന്ന സമയത്ത് കാറിൽ കുട്ടികളും ഉണ്ടായിരുന്നു. ഇത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിച്ചു.