1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Aaron Finch mocks Sanju Samson

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈയ്ക്കായി ഓപ്പണറായെത്തിയ സഞ്ജു ഏഴ് പന്തിൽ ആറ് റൺസെടുത്ത് പുറത്തായി

Aaron Finch, Sanju Samson, Aaron Finch mocks Sanju Samson
Sanju Samson Bowled

Sanju Samson: ചെന്നൈ സൂപ്പർ കിങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് ഓസ്‌ട്രേലിയയുടെ മുൻ താരം ആരോൺ ഫിഞ്ച്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സഞ്ജു പുറത്തായതിനു പിന്നാലെയാണ് പരിഹാസം. 
 
ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈയ്ക്കായി ഓപ്പണറായെത്തിയ സഞ്ജു ഏഴ് പന്തിൽ ആറ് റൺസെടുത്ത് പുറത്തായി. ഈ സമയത്ത് രവി ശാസ്ത്രിയും ആരോൺ ഫിഞ്ചുമായിരുന്നു കമന്ററി ബോക്‌സിൽ. ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരെ തുടർച്ചയായി മൂന്ന് അർധ സെഞ്ചുറി നേടിയ താരമാണ് സഞ്ജുവെന്ന് ശാസ്ത്രി കമന്ററിക്കിടെ പറഞ്ഞു. ഈ സമയത്ത് സഞ്ജു ബൗൾഡ് ആയി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. 
 
ശാസ്ത്രിയുടെ കമന്റ് വന്നതിനു പിന്നാലെ ഫിഞ്ചിന്റെ പരിഹാസം എത്തി. ഈഡൻ ഗാർഡൻസ്, വാങ്കഡെ, അഹമ്മദബാദ് പോലുള്ള ഫ്‌ളാറ്റ് പിച്ചുകളിലാണ് സഞ്ജു ലോകകപ്പിൽ അർധ സെഞ്ചുറി നേടിയത്. ഗുവാഹത്തിയിലെ പിച്ച് ഫ്‌ളാറ്റ് അല്ലെന്നും അതുകൊണ്ടാണ് അതിവേഗം വിക്കറ്റ് നഷ്ടമായതെന്നും ഫിഞ്ച് പരിഹസിച്ചു. 
 
നാന്ദ്രെ ബർഗറിന്റെ പന്തിലാണ് സഞ്ജു സാംസൺ ബൗൾഡ് ആയത്. ചെന്നൈ ഫ്രാഞ്ചൈസിയിലെത്തിയ ശേഷമുള്ള സഞ്ജുവിന്റെ ആദ്യകളിയായിരുന്നു ഇന്നലെത്തേത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്