1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US won't impose sanctions on Indian ships from GCC

ജിസിസിയില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്ക; ഇന്ത്യക്ക് ടോള്‍ ഈടാക്കിയിട്ടില്ലെന്ന് ഇറാന്‍

Bab al Mandeb, Gate of Tears, Choke point, Middle east crisis
ജിസിസിയില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കിയിട്ടില്ലെന്ന് ഇറാനും അറിയിച്ചു. അതേസമയം ഇറാനെതിരെയുള്ള അമേരിക്കയുടെ സമുദ്ര ഉപരോധം ആരംഭിച്ചിട്ടുണ്ട്. തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
 
ഇതിനെതിരെ ഇറാന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഗള്‍ഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ സൈനിക വക്താവ് പ്രതികരിച്ചു. അതേസമയം പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഫ്രാന്‍സ് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ദക്ഷിണ കൊറിയന്‍ സന്ദര്‍ശന വേളയില്‍ സംസാരിച്ച മാക്രോണ്‍ കടലിടുക്ക് തുറന്നുകിടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് സമാധാനപരമായ ഒരു ദൗത്യം ആസൂത്രണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. 
 
മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് വിശാലമായ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്‍ തങ്ങളുടെ ആണവ വികസന പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തിന് ഉത്തരവിട്ടത്.
About Writer
WEBDUNIA
അടുത്ത ലേഖനം
എല്‍നിനോ: രാജ്യത്താകെ കാലവര്‍ഷ മഴ കുറയും, കേരളത്തെയും ബാധിക്കും