1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran Hormuz blockade US gas prices

നിങ്ങൾ ഒന്നും പഠിച്ചില്ലെ?, ഇനി നിലവിലെ പെട്രോൾ വില ആസ്വദിച്ചോളു, വൈകാതെ ഇതൊരു നൊസ്റ്റാൾജിയയാകും

4-5 ഡോളര്‍ വരെയാണ് യുഎസിലെ നിലവിലെ പെട്രോള്‍ വില. അതിപ്പോള്‍ ആസ്വദിച്ചോളു, ഹോര്‍മുസ് അടഞ്ഞാല്‍ ഈ വില കുത്തനെ ഉയരുമെന്നും ഘാലിബാഫ് പറയുന്നു.

Iran-US War
ഹോര്‍മുസ് പൂര്‍ണ്ണമായും തടയാന്‍ ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍. നിങ്ങള്‍ യുഎസിലെ നിലവിലുള്ള പെട്രോള്‍ വില ആസ്വദിച്ചോളു എന്നും ഹോര്‍മുസ് തടയുന്നതോടെ ഈ എണ്ണവില നിങ്ങള്‍ക്കൊരു നൊസ്റ്റാള്‍ജിയയായി മാറുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫ് പറഞ്ഞു. 4-5 ഡോളര്‍ വരെയാണ് യുഎസിലെ നിലവിലെ പെട്രോള്‍ വില. അതിപ്പോള്‍ ആസ്വദിച്ചോളു, ഹോര്‍മുസ് അടഞ്ഞാല്‍ ഈ വില കുത്തനെ ഉയരുമെന്നും ഘാലിബാഫ് പറയുന്നു.
 
ഇറാനുമായി ഇസ്ലാമാബാദില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്താന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയത് പോലെ നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവായി മൊഹ്‌സൈന്‍ റെസായി പറഞ്ഞു.
 
അടുത്ത ലേഖനം
ഇറാന് ചുങ്കം കൊടുത്ത് പോകാമെന്നാണോ?, ഒരൊറ്റ കപ്പലും കടന്നുപോകില്ലെന്ന് ട്രംപ്, ഹോർമുസിൽ പുതിയ യുദ്ധമുഖം തുറക്കുന്നുവെന്ന് ആശങ്ക