1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Turkish president erdogan calls netanyahu hitler threatens to invade israel

നെതന്യാഹു ഹിറ്റ്ലറെന്ന് എർദോഗൻ, വേണ്ടിവന്നാൽ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന് ഭീഷണി

ഗാസയിലെയും ലെബനനിലെയും ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന പരോക്ഷമായ വിമര്‍ശനവും എര്‍ദോഗന്‍ ഉന്നയിച്ചു.

Erdogan, Israel- Turkey, Israel news, International Politics
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍. നെതന്യാഹുവിനെ ഈ കാലഘട്ടത്തിലെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍, രക്തദാഹവും വിദ്വേഷവും കൊണ്ട് നെതന്യാഹു അന്ധനായെന്ന് വിമര്‍ശിച്ചു. ഗാസയിലെയും ലെബനനിലെയും ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന പരോക്ഷമായ വിമര്‍ശനവും എര്‍ദോഗന്‍ ഉന്നയിച്ചു. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയെന്നും ഇതിന് നെതന്യാഹു ലോകത്തോട് മറുപടി പറയേണ്ടിവരുമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
 
ഇസ്രായേലിനെ ഗാസയിലും ലെബനനിലും ഇതേ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് ബോധ്യപ്പെടുത്താനായി വേണ്ടിവന്നാല്‍ ഞങ്ങള്‍ അവിടെയും പ്രവേശിക്കുമെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്. ഗാസയിലെ സൈനികനടപടികളെ തുടര്‍ന്ന് ഇസ്രായേലുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും തുക്കി നേരത്തെ റദ്ദാക്കിയിരുന്നു.
 
ലിബിയയിലും നാഗോര്‍ണോ-കരബാഖിലും തുര്‍ക്കി സൈനിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. വേണ്ടിവന്നാല്‍ സമാനമായ ഇടപെടല്‍ തുർക്കി നടത്തും. ഇസ്രായേലിന്റെ നീക്കങ്ങളെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നും എര്‍ദോഗന്‍ പറഞ്ഞു. അതേസമയം തുര്‍ക്കിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. എര്‍ദോഗന്‍ സദ്ദാം ഹുസൈന്റെ പാതയിലാണെന്നും ഇസ്രായേല്‍ തിരിച്ചടിച്ചു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വയനാട് ദുരിതബാധിതരെ പരിഹസിച്ചു; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ പ്രതിഷേധം കനക്കുന്നു