1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US says military attack on Iran has ended

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക; ഇനി ഹോര്‍മൂസ് തുറക്കുന്നതില്‍ ശ്രദ്ധ

Iran attack, Missile attack,Israel drone factory,West asia crisis
ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക. ഇനി ഹോര്‍മോസ് തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഓപ്പറേഷന്‍ എപ്പിക്ക് പ്യൂരി അവസാനിപ്പിച്ചെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ ഇറാന്‍ അമേരിക്കയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇറാന്‍ ഹോര്‍മോസ് കടലിടുക്ക് തുറക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനുമായുള്ള യുദ്ധം വലിയതെറ്റായിരുന്നുവെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന സര്‍വേ ഫലം പുറത്തുവന്നിരുന്നു. ഇത് ട്രംപിനെതിരെ ജനരോഷത്തിന് കാരണമായി. യുദ്ധം അമേരിക്കയില്‍ വില വര്‍ധനവിന് കാരണമായി.
 
അതേസമയം ബംഗാള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിര്‍ണായക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ഫോണ്‍ വിളിച്ചാണ് അഭിനന്ദിച്ചത്. ഇന്ത്യക്ക് അദ്ദേഹത്തെ നേതാവായി ലഭിച്ചത് എത്ര ഭാഗ്യമാണെന്നും ട്രംപ് പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലാന്‍ വേണ്ടി പെണ്‍മക്കളെ വിവാഹം കഴിപ്പിക്കരുത്: സുപ്രീം കോടതി