1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump Warns Canada on chinese coorperation

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

Donald Trump
ഗ്രീന്‍ലാന്‍ഡിന് മുകളില്‍ നിര്‍ദ്ദേശിച്ച 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനത്തെ എതിര്‍ത്തതില്‍ കനേഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയുടെ കൂടി സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയായിട്ടും കാനഡ അതിനെ പിന്തുണച്ചില്ലെന്നും എന്നിട്ട് ചൈനയുമായി വ്യാപാരത്തിനൊരുങ്ങുകയാനെന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാനഡയെ ചൈന വിഴുങ്ങുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 
 'ഗ്രീന്‍ലാന്‍ഡിന് മുകളില്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോം കനേഡയെയും സംരക്ഷിക്കുമെങ്കിലും അവര്‍ അതിനെതിരാണ്. പകരം, ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളെ തിന്നുകളയുന്ന ചൈനയുമായി വ്യാപാരം ചെയ്യാന്‍ അവര്‍ വോട്ട് ചെയ്തു.' ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കാനഡ യുഎസില്‍ നിന്ന് ധാരാളം സൗജന്യ സഹായങ്ങള്‍ വാങ്ങുന്നുണ്ടെന്നും അതിനുള്ള നന്ദി കാണിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
 
അതേസമയം ചൈനയുമായുള്ള കരാര്‍ കാനഡയ്ക്ക് മുന്നില്‍ കൂടുതല്‍ വിപണികളും തൊഴില്‍സാധ്യതകളും തുറക്കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി പറയുന്നത്.  കാനഡയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവയ്ക്ക് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്ന 100 ശതമാനം തീരുവ ഒഴിവാക്കാന്‍ കാനഡ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
അടുത്ത ലേഖനം
ആമസോണിൽ കൂട്ടപിരിച്ചുവിടൽ, 30,000 പേർക്ക് ജോലി നഷ്ടപ്പെടും