സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 18 ഓഗസ്റ്റ് 2024 (14:46 IST)
റഷ്യ ഒറ്റ ദിവസം കൊലപ്പെടുത്തിയത് 2010 യുക്രൈന്‍ സൈനികരെ. കഴിഞ്ഞദിവസം ഉണ്ടായ ലിയട്ട് ബ്രിഗേഡിന്റെ ആക്രമണത്തില്‍ യുക്രെയിനിലെ ആറ് ബ്രിഗേഡുകളെ കീഴ്‌പ്പെടുത്താന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് ആറിനാണ് യുക്രൈന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തി കടന്ന് കുര്‍ദ് മേഖലയില്‍ ആക്രമണം ആരംഭിച്ചത്. അതിര്‍ത്തി കടന്നവര്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ വെടിവെച്ചതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളദിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു.
പിന്നാലെ ഇതിന് മറുപടി ശക്തമായ രീതിയില്‍ നല്‍കുമെന്നും പുടിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈനിന്റെ 10 ഹിമര്‍ റോക്കറ്റുകളും രണ്ട് ഹാമര്‍ ബോംബുകളും 35 ട്രോണുകളെയും റഷ്യയുടെ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. കൂടാതെ യുക്രെയിന്‍ നാവികസേനയുടെ രണ്ട് ആളിലാ ബോട്ടുകളും റഷ്യന്‍ കരിങ്കടല്‍ കപ്പല്‍ തകര്‍ത്തിട്ടുണ്ട്.