എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 18 ഓഗസ്റ്റ് 2024 (13:36 IST)
തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുരയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
വിതുര ഹയർ സെക്കൻഡറി സ്കൂൾ
വിദ്യാർത്ഥിനി ആത്മജ എന്ന 15 കാരിയാണ് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. സ്കൂളിൽ പോകാത്തതിന് കുട്ടിയെ മാതാവ് വഴക്കു പറഞ്ഞതാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. വിതുര പോലീസ് കേസെടുത്തിട്ടുണ്ട്.