അനുബന്ധ വാര്‍ത്തകള്‍
- റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്
- ഇറാന്റെ ബുഷെഹർ ആണവനിലയം തൊട്ട് കളിക്കരുത്, റഷ്യൻ ജീവനക്കാരെ അപകടത്തിലാക്കും, പ്രത്യാഘാതം പരിഹരിക്കാനാവില്ല: ഇസ്രായേലിന് മുന്നറിയിപ്പ് നൽകി റഷ്യ
- ഉയര്‍ന്ന വില നല്കി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുന്നു; ഏപ്രില്‍ മാസത്തെ വിതരണത്തിനായി വാങ്ങിയത് ആറുകോടി ബാരല്‍
- ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്
- ന്യൂക്ലിയർ പ്രശ്നം പരിഹരിക്കാം, ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുടിൻ, പറ്റില്ലെന്ന് ട്രംപ്
കോളടിച്ചത് റഷ്യയ്ക്ക്; ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല
ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രത്യേക ഉപദേശകന് യൂറി ഉഷാകോവാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
അതേസമയം ഇറാന്, ചൈന, ഇന്ത്യ, പാകിസ്ഥാന് എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകള്‍ക്ക് നിലവില്‍ ഈ പാതയിലൂടെ കടന്നുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇറാന്- റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉഷകോവിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള ശക്തമായ സൗഹൃദം റഷ്യയ്ക്ക് നേട്ടമായിരിക്കുകയാണ്.