1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia America Conflict

പ്രതികാര നടപടി: രണ്ടു റഷ്യന്‍ നയതന്ത്രജ്ഞരോട് രാജ്യം വിട്ടു പോകാന്‍ അമേരിക്ക

Russia America Conflict
രണ്ടു റഷ്യന്‍ നയതന്ത്രജ്ഞരോട് രാജ്യം വിട്ടു പോകാന്‍ അമേരിക്ക. അമേരിക്കന്‍ നയതന്ത്രജ്ഞരോട് റഷ്യ രാജ്യം വിട്ടു പോകാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് രണ്ട് റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കുന്നത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിച്ചു എന്ന് ആരോപിച്ചാണ് നേരത്തെ അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. 
 
റഷ്യന്‍ നയതന്ത്രജ്ഞര്‍ക്ക് രാജ്യം വിട്ടു പോകാന്‍ ഒരാഴ്ച അമേരിക്ക സമയം നല്‍കിയിരിക്കുകയാണ്. ഇതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
അടുത്ത ലേഖനം
പ്രകൃതിവിരുദ്ധ പീഡനം : 55 കാരന് 8 വർഷത്തെ കഠിനതടവ്