സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:54 IST)
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. 1000ലധികം പേര്‍ രോഗം മൂലം മരണപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടി മരണമാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. കഴിഞ്ഞ 9മാസത്തിനുള്ളില്‍ 1017 പേര്‍ മരണപ്പെട്ടിരിക്കുകയാണ്. 209000പേര്‍ രോഗബാധിതരായിട്ടുണ്ട്.
മരണപ്പെട്ടവരില്‍ 112പേര്‍ 15 വയസിനുതാഴെയുള്ള കുട്ടികളാണ്. കടുത്ത പനി, തലവേദന, ശരീരം വേദന, ബ്ലീഡിങ്, ശര്‍ദ്ദില്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകു പരത്തുന്ന രോഗങ്ങള്‍ വേഗത്തില്‍ വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.