1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Italy Bus Accident

ഇറ്റലിയില്‍ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടം: 21 പേര്‍ക്ക് ദാരുണാന്ത്യം

Italy Bus Accident
ഇറ്റലിയില്‍ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. വെനീസില്‍ നിന്ന് മാര്‍ഗേരയിലേക്ക് പോകുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് മറിയുകയായിരുന്നു. പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് വൈദ്യുതി ലൈനില്‍ തട്ടിയാണ് തീപിടുത്തം ഉണ്ടായത്. 
 
ബസില്‍ മീഥൈന്‍ ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഡ്രൈവറിന് പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
ഒക്ടോബര്‍ അഞ്ചുവരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്