അനുബന്ധ വാര്‍ത്തകള്‍
- കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം; പതാക കത്തിച്ചു
- സ്വരം കടുപ്പിച്ച് ഇന്ത്യ, കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു
- കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും
- ഇന്ത്യ- കാനഡ ബന്ധം ഉലയുന്നതിനിടെ ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു
- കാര്യങ്ങൾ വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
ഇറാഖില്‍ വിവാഹ വേദിയിലുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ പേര് മരിച്ചു
ഇറാഖില്‍ വിവാഹ വേദിയിലുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ പേര് മരിച്ചു. ഇറാഖിലെ വടക്കന്‍ നിനേവയിലാണ് അപകടം ഉണ്ടായത്. വധുവും വരനും ഉള്‍പ്പെടെയുള്ളവര്‍ മരിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിലാണ് ദുരന്തം ഉണ്ടായത്. കര്‍ട്ടനുകളിലേക്ക് തീപിടിക്കുകയായിരുന്നു.
സംഭവത്തില്‍ 150തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏകദേശം പത്തേമുക്കാലോടെയാണ് ദുരന്തമുണ്ടായത്. ഹംദാനയിലെ ആശുപത്രിയിലേക്ക് നിരവധിപേരെ പ്രവേശിപ്പിച്ചു. നിരവധിപേര്‍ രക്തദാനത്തിനായി അവിടെ എത്തിയതായാണ് റിപ്പോര്‍ട്ട്.