അനുബന്ധ വാര്‍ത്തകള്‍
- പിജി മെഡിക്കല്‍: മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- പീഡനശ്രമത്തിനു 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
- പോക്സോ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
- വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മിമിക്രിയിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും കോടതി വിലയിരുത്തി. വിനോദ ചാനല്‍ സംരക്ഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെയാണ് വ്യക്തി അധിക്ഷേപം നടത്തിയത് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി.
നേരത്തേ സ്വകാര്യ അന്യായത്തില്‍ കേസെടുക്കാന്‍ ആവില്ലെന്നായിരുന്നു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതി സമീപിച്ചത്.