അഭിറാം മനോഹർ|
Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (15:06 IST)
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃത
വിസ വരുന്നു. മലയാളികള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശകര്‍ക്ക് വലിയ രീതിയില്‍ സാമ്പത്തികലാഭം ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്‌കരണം. ഖത്തര്‍,ഒമാന്‍,കുവൈത്ത്,ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത പദ്ധതിയില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍.
പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസ ആവശ്യമായി വരില്ല. അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് സൂചന. പുതിയ വിസ വരുനതൊടെ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ആറ് രാജ്യങ്ങളിലേക്കും സ്വതന്ത്ര്യമായി സന്ദര്‍ശനം നടത്താം. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെങ്കന്‍ വിസ മാതൃകയിലാണ് ഏകീകൃത വിസ സംവിധാനം വരുന്നത്.