1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu discuss potential new military strikes iran

തയ്യാറായി നിൽക്കുവെന്ന് നെതന്യാഹുവിനോട് ട്രംപ്, അണിയറയിൽ ഇറാനെതിരെ വീണ്ടും ആക്രമണമോ?

trump and netanyahu
ഇറാനെതിരെ വീണ്ടും ആക്രമണം പുനരാരംഭിക്കുന്നതിനെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലും തിരെഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്‍പായി ഇരു രാജ്യതലവന്മാരും ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സംയുക്ത ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇരുവരും പരിഗണിച്ചതെന്ന് അമേരിക്കന്‍, ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ പറ്റി അറിവുള്ളവരെ ഉദ്ധരിച്ച് ആക്‌സിയോസാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
അമേരിക്കയിലെ ഇടക്കാല തിരെഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞയാഴ്ചയാണ് ഈ ചര്‍ച്ചകള്‍ നടന്നത്. അതേസമയം ട്രംപും നെതന്യാഹുവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നാതായുള്ള വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്താക്കിയ ഉദ്യോഗസ്ഥന്‍ ഇടക്കാല തിരെഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ട്രംപുമായും അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നെതന്യാഹു പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളുടെ ഉള്ളടക്കത്തെ പറ്റി പ്രതികരിച്ചില്ല. കഴിഞ്ഞയാഴ്ചയ്ക്കിടെ നടന്ന പല ചര്‍ച്ചകളിലും ഇറാന്റെ സൈനിക ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള സംയുക്ത സൈനിക നീക്കത്തിന്റെ സാധ്യത ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് വിവരം.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തുലാവർഷം നാളെ എത്തിയേക്കും; വെറും യെല്ലോ അലർട്ടല്ല ഓറഞ്ച് ! അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴ