1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. houthi attacks against Saudi US considering military involvement

കണ്ട് നിൽക്കാനാവില്ല, ഹൂതികൾക്കെതിരെ ആക്രമണത്തിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

Donald Trump
യെമനിലെ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യ നടത്തുന്ന സൈനികനടപടിയില്‍ അമേരിക്കയും പങ്ക് ചേര്‍ന്നേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദിക്കൊപ്പം ആക്രമണത്തില്‍ പങ്കാളികളാകുന്ന കാര്യം പരിഗണനയിലാണെന്നും ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
 
സംഘര്‍ഷത്തില്‍ സൈനികമായ ഇടപെടല്‍ യുഎസ് നടത്തില്ലെന്നായിരുന്നു ഇതുവരെയും യുഎസിന്റെ നിലപാട്. ശനിയാഴ്ച വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വീസുകള്‍ക്കായുള്ള ടെര്‍മിനല്‍ 3,4 സമുച്ചയങ്ങളിലാണ് ഹൂതികളുടെ മിസൈലുകള്‍ പതിച്ചത്. ഇറാന്‍ സംഘര്‍ഷം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെയാണ് സൗദി അറേബ്യക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നത്. ALSO READ: റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം, 12 പേര്‍ കൊല്ലപ്പെട്ടു, 309 പേര്‍ക്ക് പരിക്ക്, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിൽ വെച്ചത് 8 മണിക്കൂർ, പോലീസിൻ്റേത് വിചിത്ര നടപടി, ഗ്യാനേഷ് രാജി വെയ്ക്കും വരെ പ്രക്ഷോഭമെന്ന് മറുപടി