സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (19:12 IST)
തെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. പുണ്യനഗരമായ കോമില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായും സൂചനയുണ്ട്. ഇറാന്റെ മുന്‍ പരമോന്നത നേതാവും പിതാവുമായ അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം മൊജ്തബ ഖമേനി എവിടെയാണെന്ന ചോദ്യം നിരവധി തവണ ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും ഈ റിപ്പോര്‍ട്ടുകളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.