Israel Election Result 2026: നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ സഖ്യം അറബ് പാർട്ടികളെ ഒപ്പം നിർത്തുമോ? ഇസ്രയേലിൽ ഉദ്വേഗം
Israel Election Result 2026: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി. 90 ശതമാനം വോട്ട് എണ്ണിതീർന്നപ്പോൾ നെതന്യാഹുവിന്റെ മുന്നണിക്ക് 53 സീറ്റുണ്ട്.
കേവല ഭൂരിപക്ഷം ആർക്കുമില്ല
61 സീറ്റുകളാണ് ഇസ്രയേൽ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 53 സീറ്റുകൾ നെതന്യാഹുവിന്റെ മുന്നണി ഉറപ്പിച്ചപ്പോൾ ഐസെൻകോട്ടിന്റെ പ്രതിപക്ഷ ബ്ലോക്കിന് 48 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷം ആർക്കും ഇല്ലാത്തതിനാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ നെതന്യാഹുവിന്റെ ബ്ലോക്കിന് സർക്കാർ രൂപീകരിക്കാം.
അറബ് പാർട്ടികളുടെ നിലപാട് നിർണായകം
അറബ് പാർട്ടികൾ 19 സീറ്റിൽ ജയം ഉറപ്പിച്ചു. പ്രതിപക്ഷ സഖ്യം അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അങ്ങനെ വന്നാൽ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടും. എന്നാൽ ഇസ്രയേലിലെ പ്രതിപക്ഷവും നെതന്യാഹു വിഭാഗത്തെ പോലെ തീവ്ര വലതുപക്ഷം തന്നെയാണ്. പലസ്തീൻ വിരുദ്ധ നിലപാടാണ് ഐസെൻകോട്ടിനും. അതിനാൽ പലസ്തീൻ അനുകൂല നിലപാടുള്ള അറബ് പാർട്ടികളുടെ പിന്തുണ പ്രതിപക്ഷ സഖ്യം ആവശ്യപ്പെടില്ല. Also Read: വിശാഖും ഞാനും കസിൻസാണ്, റൊമാൻസ് ചെയ്യുക എളുപ്പമായിരുന്നില്ല : കീർത്തി സുരേഷ്
