1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel destroys underground bunkers in Tehran

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

Israel- Iran war, dubai Under attack, Drone attack,Iran
ഇറാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍. ടഹ്‌റാനിലെ ഭുഗര്‍ഭ ബങ്കറുകളാണ് ഇസ്രായേല്‍ തകര്‍ത്തത്. ഇസ്രായേല്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിലൂടെ ഇറാന്‍ ഭരണകൂടത്തിന്റെ സുരക്ഷാസംവിധാനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
 
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ 1230 ഓളം പേരും ഇസ്രയേലില്‍ 12 ഓളം പേരും ആറ് അമേരിക്കന്‍ സൈനികരും മരണപ്പെട്ടിട്ടുണ്ട്. അതേസമയം സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍. ബുധനാഴ്ച സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. തിങ്കളാഴ്ച സമാനമായ ഒരു ഡ്രോണ്‍ ആക്രമണം സൗദി അരാംകോയെ റാസ് തനുര റിഫൈനറി അടച്ചുപൂട്ടാന്‍ കാരണമായി. 
 
അതേസമയം ഇസ്രായേലിന്റെ ഡിമോണ ആണവകേന്ദ്രം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ പടിഞ്ഞാറുവശത്തും ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 75 കിലോമീറ്റര്‍ കിഴക്കും ആയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രയേലിനെ കൂടാതെ അയല്‍ രാജ്യങ്ങള്‍ക്കും വലിയ അപകടം ഉണ്ടാകും. 
അടുത്ത ലേഖനം
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം