1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Hezbollah launches rocket attack on Israel

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

Israel vs Iran
ബെയ്റൂട്ട്: അമേരിക്കയുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ഭീകര സംഘടനയായ ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. അയല്‍രാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം, ഹിസ്ബുള്ളയുടെ ആക്രമണം 'നിരുത്തരവാദപരവും സംശയാസ്പദവു'മാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാസ് സലാം പ്രതികരിച്ചു.
 
ഹിസ്ബുള്ളയുടെ നടപടിക്കെതിരെ ഇസ്രായേല്‍ ഇന്ന് രാവിലെ ശക്തമായി തിരിച്ചടിച്ചു. ഒരു വര്‍ഷത്തിലേറെയായി ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. അതേസമയം ലെബനനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സമീപത്തെ 50 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. 
 
കിഴക്കന്‍, തെക്കന്‍ ലെബനനിലെ ജനങ്ങളോട് ഗ്രാമങ്ങളില്‍ നിന്ന് 1,000 മീറ്റര്‍ അകലെയുള്ള തുറന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അതിര്‍ത്തിയില്‍ ഒരു മിസൈല്‍ വീണതായി ഇസ്രായേല്‍ അറിയിച്ചു. പക്ഷേ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇസ്രായേലിന്റെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു തങ്ങളെന്ന് ഹിസ്ബുള്ള അവകാശപ്പെടുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍