തൃഷയല്ല, ത്രിച്ചിയിൽ ടിവികെ ടിക്കറ്റിൽ സർപ്രൈസ് താരം, രാഘവ ലോറൻസും രാഷ്ട്രീയത്തിലേക്ക്
തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയായി തമിഴ് നടനായ രാഘവ ലോറന്‍സ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ് പേരമ്പൂര്‍ മണ്ഡലം തിരഞ്ഞെടുത്തതോടെയാണ് തിരിച്ചിറപ്പള്ളി ഈസ്റ്റില്‍ ഉപതിരെഞ്ഞെടുപ്പ് ഉറപ്പായത്. നേരത്തെ നടി ത്രിഷയുടെ പേര് തിരുച്ചിറപ്പള്ളിയില്‍ ഉയര്‍ന്ന് കേട്ടെങ്കിലും നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഘവ ലോറന്‍സാകും മത്സരിക്കുക. ഈ വാര്‍ത്തകള്‍ തള്ളുകയോ അംഗീകരിക്കുകയോ താരം ചെയ്തിട്ടില്ല. എന്നാല്‍ ഈ മാസം 11ന് സുപ്രധാന തീരുമാനം പങ്കുവെയ്ക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്.
Hi everyone, News about me contesting in Trichy East election has been circulating across various media platforms.
— Raghava Lawrence (@offl_Lawrence) June 7, 2026
All my Media friends have been reaching out to me over phone and requesting to meet me asking for clarification. Since the speculation has grown to a point where I… pic.twitter.com/68ZyN6P0l9
കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ രാഘവ ലോറന്‍സിന്റെ പേര് സ്ഥാനാര്‍ഥിയായി ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. നിലവില്‍ ലോകേഷ് കനകരാജ് നിര്‍മിക്കുന്ന ബെന്‍സ് എന്ന സിനിമയുടെ തിരക്കിലാണ്. പത്താം തീയതി ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും അടുത്ത ദിവസം തന്നെ സുപ്രധാനമായ പ്രഖ്യാപനം അമ്മ കണ്മണിയുടെ അനുഗ്രഹത്തോടെ നടത്തുമെന്നുമാണ് രാഘവ ലോറന്‍സ് എക്‌സില്‍ കുറിച്ചത്.