അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ
നിശ്ചിതമായ ലക്ഷ്യങ്ങള്‍ അനുസരിച്ചാണ് ഇറാന്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ സര്‍പ്രൈസ് തന്നെ വരാനിരിക്കുന്നുണ്ടെന്നും ഇനി അതിനായി അല്പസമയം കൂടി മാത്രമെ എടുക്കുകയുള്ളുവെന്നും ഇറാന്‍. ഇറാന്റെ ഉന്നത സുരക്ഷാ സൈനിക ഉദ്യോഗസ്ഥാനാണ് മുന്നറിയിപ്പ് നല്‍കിയത്. നിശ്ചിതമായ ലക്ഷ്യങ്ങള്‍ അനുസരിച്ചാണ് ഇറാന്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇറാന്റെ സൈനികശക്തി പാടേ തകര്‍ത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന്റെ രണ്ടാം ദിനം 2 യുഎസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. തെക്കന്‍ ഇറാനില്‍ തകര്‍ന്നുവീണ എഫ് 15 ഇ വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായിരുന്നു. പൈലറ്റിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇറാന്‍.23 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങള്‍ ശത്രുരാജ്യം വെടിവെച്ചിടുന്നത്.