അനുബന്ധ വാര്‍ത്തകള്‍
- തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ- ഡീസൽ വില കത്തിക്കയറുമോ?, 20 രൂപ വരെ ഉയർന്നേക്കും
- വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ
- എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
- ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു
- ഇന്ധനക്ഷാമം: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം, പ്രവർത്തി ദിവസങ്ങൾ നാലാക്കി സർക്കാർ, കൂടുതൽ പേർക്ക് വർക്ക് ഫ്രം ഹോം
ലെബനനിലേക്ക് കടന്നുകയറി ഇസ്രായേൽ, ആഗോള എണ്ണവില 2 ശതമാനം ഉയർന്നു, സെൻസെക്സിലും തകർച്ച
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വിലയില്‍ 2.1 ശതമാനം വിലയാണ് ഉയര്‍ന്നത്.
ലെബനനിലേക്ക് ഇസ്രായേല്‍ അധിനിവേശം കടുപ്പിച്ചതോടെ രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഇസ്രായേലിന്റെ ലെബനന് അധിനിവേശത്തിന്റെ പശ്ചാത്തലത്തീല്‍ ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
മേഖലയിലെ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും ലെബനനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തതോടെ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വിലയില്‍ 2.1 ശതമാനം വിലയാണ് ഉയര്‍ന്നത്.
ഇറാനില്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ രാജിയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കടത്ത് കൂടുതല്‍ അപകടത്തിലാകുമെന്ന വിലയിരുത്തലുകളും വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ലെബനനിലെ ഇസ്രായേല്‍ കടന്നുകയറ്റം ഉണ്ടായതോടെ പ്രതിസന്ധി തുടരുമെന്ന സൂചനയാണ് വരുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഇറക്കുമതി രാജ്യങ്ങളില്‍ ഈ വിലക്കയറ്റം ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായേക്കും. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ മുന്‍നിര്‍ത്തി 30 ദിവസത്തെ എല്‍പിജി ബഫര്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഗോള വിപണിയിലെ ഈ പുതിയ വിലക്കയറ്റം. എണ്ണവിലക്കയറ്റത്തെ തുടര്‍ന്ന് സെന്‍സെക്സ്, നിഫ്റ്റി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.