1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. buy from the US or go to the Strait, and just take it Trump on strait of Hormuz closure

എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്

നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കണം. നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ ഞങ്ങളും നിങ്ങളെ സഹായിക്കാനെത്തില്ല.

Strait OF Hormuz, Donald Trump,NATO,Iran- USA war, Middle east crisis
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ ധൈര്യം സംഭരിച്ച് അവരുടെ എണ്ണലഭ്യത ഉറപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ എണ്ണ- പാചകവാതകത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്. ഇത് അടച്ചതോടെ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ തന്നെ ഹോര്‍മുസ് തുറക്കുന്നതിനായി ശ്രമിക്കണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനെ ആക്രമിക്കാന്‍ ഒപ്പം നില്‍ക്കാതിരുന്ന ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെ വിമര്‍ശിച്ച് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
 
 ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇറാനെ ആക്രമിക്കാന്‍ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങള്‍ക്കായി ഒരു നിര്‍ദേശമെയുള്ളു. ഒന്നെങ്കില്‍ ഞങ്ങളുടെ കയ്യില്‍ നിന്നും ഇന്ധനം വാങ്ങാം. ഞങ്ങള്‍ക്ക് ധാരാളം എണ്ണയുണ്ട്. അല്ലെങ്കില്‍ വൈകിയെങ്കിലും അല്പം ധൈര്യമൊക്കെ സംഭരിച്ച് ഹോര്‍മുസില്‍ പോയി എണ്ണ പിടിച്ചെടുക്കുക. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 
നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കണം. നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ ഞങ്ങളും നിങ്ങളെ സഹായിക്കാനെത്തില്ല. ഇറാന്‍ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഭാഗം ഞങ്ങള്‍ ചെയ്തു. നിങ്ങളുടെ എണ്ണ നിങ്ങള്‍ സ്വയം നേടുക. ട്രംപ് കുറിച്ചു.
 
 
അടുത്ത ലേഖനം
USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ