1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald trump on Hormuz strait

ഹോർമൂസിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ല, ആവശ്യമുള്ളവർ അത് സംരക്ഷിക്കണം

അമേരിക്ക ഹോര്‍മുസ് വഴിയുള്ള എണ്ണയെ ആശ്രയിക്കുന്നില്ല. എണ്ണ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ അത് സംരക്ഷിക്കുകയോ പിടിച്ചടക്കുകയോ ചെയ്യാം. ട്രംപ് പറഞ്ഞു.

trump on iran war
ഹോര്‍മുസ് കടലിടുക്ക് വഴി വരുന്ന എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഹോര്‍മുസ് തുറപ്പിക്കുക എന്നത് അമേരിക്കയുടെ ആവശ്യമല്ലെന്നും ട്രംപ് വ്യക്തമാക്കിയത്. അമേരിക്ക ഹോര്‍മുസ് വഴിയുള്ള എണ്ണയെ ആശ്രയിക്കുന്നില്ല. എണ്ണ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ അത് സംരക്ഷിക്കുകയോ പിടിച്ചടക്കുകയോ ചെയ്യാം. ട്രംപ് പറഞ്ഞു.
 
ഹോര്‍മുസ് വഴി അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഭാവിയിലും അതുണ്ടാകില്ല. അമേരിക്കയ്ക്ക് അതിന്റെ ആവശ്യമില്ല. ഹോര്‍മുസ് വഴി എണ്ണ ലഭിക്കുന്ന രാജ്യങ്ങള്‍ വേണം വിഷയത്തില്‍ ഇടപെടാന്‍. കാരണം അവര്‍ക്ക് എണ്ണ വിലപ്പെട്ടതാണ്.  അതിനാല്‍ ഹോര്‍മുസിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഹോര്‍മുസ് സംരക്ഷിക്കാനും നിലനിര്‍ത്താനും രംഗത്ത് വരണം. ഇതിന് ആവശ്യമായ സഹായങ്ങള്‍ അമേരിക്ക നല്‍കും. എങ്കിലും ഈ രാജ്യങ്ങള്‍ വേണം നേതൃത്വം നല്‍കാന്‍ ട്രംപ് വ്യക്തമാക്കി.
 
 ഇറാനെ തകര്‍ക്കുന്നതിന്റെ ഭാഗമായുള്ള കഠിനമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇറാന്‍ സ്വാഭാവികമായും ഹോര്‍മുസ് തുറക്കും. കാരണം അവര്‍ക്ക് രാജ്യത്തെ പുനര്‍നിര്‍മിക്കണം. അതിനാല്‍ ഹോര്‍മുസ് വഴിയുള്ള എണ്ണയൊഴുക്ക് പുനരാരംഭിക്കും. എണ്ണവില കുറയുകയും ചെയ്യും. ട്രംപ് പറഞ്ഞു.
 
 
അടുത്ത ലേഖനം
പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍