ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന

iran
സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 4 മാര്‍ച്ച് 2026 (15:23 IST)
iran
ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി. 35 പേരെ രക്ഷപ്പെടുത്തി. ശ്രീലങ്കന്‍ നാവികസേനയാണ് കപ്പലില്‍ ഉണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാന്‍ നാവികസേനയുടെ ഫ്രീഗേറ്റ് വിഭാഗത്തില്‍ വരുന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. കപ്പലില്‍ 180 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയെ അറിയിച്ചത്. അതേസമയം ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ നാവിക കപ്പലുകളും മുങ്ങിയതായി യുഎസ് സൈന്യം അറിയിച്ചു.

ഈ ഓപ്പറേഷനില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ട് 100 മണിക്കൂറില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. 2,000-ത്തിലധികം യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങള്‍ നശിപ്പിക്കുകയും നൂറുകണക്കിന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ലോഞ്ചറുകള്‍, ഡ്രോണുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു- യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :