അനുബന്ധ വാര്‍ത്തകള്‍
- ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു; ജന്മു- കശ്മീര്‍ എംപിക്കെതിരെ കേസ്
- ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി
- പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ
- സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു
- യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു
ഇറാന് ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ
കുവൈത്തിനെതിരെയുള്ള ഇറാന് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി. കുവൈത്തിനെതിരെ കുവൈറ്റ് ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായ അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനെതിരെയും അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനവുമാണ് ആക്രമണമെന്ന് മോദി പറഞ്ഞു.
കുവൈത്തിന്റെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് സബാഹുമായി ടെല ഫോണില്‍ മോദി സംസാരിച്ചു. ഇന്ത്യയുടെ ഉറച്ച നിലപാടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഇറാന് യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി. 35 പേരെ രക്ഷപ്പെടുത്തി. ശ്രീലങ്കന്‍ നാവികസേനയാണ് കപ്പലില്‍ ഉണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാന് നാവികസേനയുടെ ഫ്രീഗേറ്റ് വിഭാഗത്തില്‍ വരുന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. കപ്പലില്‍ 180 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയെ അറിയിച്ചത്. അതേസമയം ഓപ്പറേഷന് എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ നാവിക കപ്പലുകളും മുങ്ങിയതായി യുഎസ് സൈന്യം അറിയിച്ചു.