അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന് സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു
- ഗോതമ്പ് വിലയുയരും, ലോഹവിലയും: റഷ്യ-യുക്രെയ്‌ൻ യുദ്ധമുണ്ടായാൽ ഇന്ത്യയിലെ സാധാരണക്കാരനെ ബാധിക്കുക ഇങ്ങനെ
- റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി, സേനാനീക്കത്തിന് ഒരുങ്ങുമോ പുടിൻ?
- ഉക്രൈനില്‍ നിന്ന് 243 ഇന്ത്യക്കാര്‍കൂടി രാജ്യത്ത് തിരിച്ചെത്തി
- യുദ്ധഭീതിയിൽ കുതിച്ചുയർന്ന് എണ്ണവില, കൂപ്പുകുത്തി ഓഹരിവിപണി
യുക്രെയ്‌ൻ-റഷ്യ പ്രതിസന്ധി 242 വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു
റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ നിന്നും 242 വിദ്യാർഥികളെ കൂടി തിരിച്ചെത്തിച്ചു.ഡ്രീംലൈനര്‍ ബി-787 വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് യുക്രൈനിൽ നിന്നുള്ള വിദ്യാർഥിസംഘം തിരിച്ചെത്തിയത്.
സംഘര്‍ഷസാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25, 27, മാര്‍ച്ച് 6 എന്നീ ദിവസങ്ങളിലാവും നാല് വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടക്കുക.