റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി, സേനാനീക്കത്തിന് ഒരുങ്ങു‌മോ പുടിൻ?

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (14:47 IST)
രാജ്യത്തിന് പുറത്ത് സൈനികരെ ഉപയോഗിക്കുന്നതിന് റഷ്യന്‍ പാര്‍ലമെന്റ്‌റിന്റെ അംഗീകാരം. യുക്രൈനിലെ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിന് റഷ്യന്‍ സൈന്യത്തെ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാനാണ് ചൊവ്വാഴ്ച പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അനുമതി ലഭിച്ചത്.

ആകെയുള്ള 153 സെനറ്റര്‍മാരും തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. തിങ്കളാഴ്ച, പുതിന്‍ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും അവരുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അതേസമയം നാറ്റോയും ഫ്രാൻസും യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ ഉക്രെയ്‌നിൽ നേരിട്ടുള്ള ഒരു ആക്രമണത്തിന് പുടിൻ തയ്യാറായേക്കില്ല എന്നാണ് സൂചന.

അതേസമയം മേഖലയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് യുക്രെയ്‌നിനെ സമ്മർദ്ദത്തിലേക്കാക്കാനായിരിക്കും ശ്രമിക്കുക. യുദ്ധഭീഷണി നിരന്തരം ഉയർത്തി യുക്രെയ്‌നിന്റെ നാറ്റോ പ്രവേശനം തടയുക എന്നതാണ് റഷ്യ ലക്ഷ്യം വെയ്‌ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :