അനുബന്ധ വാര്‍ത്തകള്‍
- നിലവിൽ ലോക്ക്ഡൗൺ ആവശ്യമില്ല, ഒമിക്രോണിൽ പരിഭ്രാന്തി വേണ്ടെന്ന് ജോ ബൈഡൻ
- കൊവിഡ് വ്യാപനം രൂക്ഷം: സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ
- യൂറോപ്പിൽ വീണ്ടും കൊവിഡ് ഭീതി, നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു
- ജര്‍മനിയെ വരിഞ്ഞു മുറുക്കി കൊവിഡ്; പ്രതിദിന കേസുകള്‍ 50,000ലധികമായി
- ബെയ്ജിങിൽ കൊവിഡ് പിടിമുറുക്കുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ചു
ക്രിസ്മസിന് മുന്‍പുള്ള ലോക്ഡൗണ്‍ ഒഴിവാക്കി ജര്‍മനി; കൊവിഡിന്റെ അഞ്ചാം തരംഗത്തെ വേഗം തടയാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്
ക്രിസ്മസിന് മുന്‍പുള്ള ലോക്ഡൗണ്‍ ഒഴിവാക്കി ജര്‍മനി. അതേസമയം കൊവിഡിന്റെ അഞ്ചാം തരംഗത്തെ വേഗം തടയാന്‍ കഴിയില്ലെന്നും ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലുട്ടര്ബെക്ക് മുന്നറിയിപ്പുനല്‍കി. ഇത് തടയാന്‍ നിര്‍ബന്ധിത കൊവിഡ് വാക്സിനേഷന് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഇതാണ് ഒരേയൊരു മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണിന്റെ വര്‍ധനവിനെ തടയാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ പൂര്‍ണമായി വേഗത്തില്‍ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് അത്യാവശ്യ സ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.