കൊവിഡ് വ്യാപനം രൂക്ഷം: സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ

അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (20:38 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് ലോക്ക്ഡൗണായിരിക്കുമെന്ന് ചാൻസലർ അകൽസാണ്ടർ ഷെല്ലൻബർഗാണ് പ്രഖ്യാപിച്ചത്.

യൂറോപ്പിലെ പല രാജ്യങ്ങളിലും കൊവിഡ് വീണ്ടും വ്യാപിക്കുന്നുണ്ട്. ലോക്ക്ഡൗൺ പുനസ്ഥാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ. തിങ്കളാഴ്‌ച മുതൽ പത്ത് ദിവസത്തേക്കാണ് ലോക്ക്‌ഡൗൺ. വൈറസ് വ്യാപന‌‌തോത് വിലയിരുത്തിയാകും ലോക്ക്‌ഡൗൺ നീട്ടണ‌മോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.മാസങ്ങളോളം ബോധവത്‌കരണം നടത്തിയും രാജ്യത്ത് വാക്‌സിൻ ആളുകളിലേക്ക് എത്തിക്കാനായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :